ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും പേരില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടുവെന്നുമായിരുന്നു ലോകകപ്പിനു തൊട്ടുപിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതു ശരിവച്ച് വിരാട് കോലിക്കു പിന്നാലെ ഭാര്യയും ചലച്ചിത്ര താരവുമായ അനുഷ്‌ക ശര്‍മയേയും രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ 'അണ്‍ ഫോളോ' ചെയ്തു.